കുനിത്തല ഗവ.എൽ.പി. സ്‌കൂൾ കെട്ടിടത്തിന് ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചു

പേരാവൂർ : കുനിത്തല ഗവ.എൽ.പി. സ്‌കൂൾ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു.ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി.
2023-24 വർഷത്തെ ബജറ്റിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.രാജ്യസഭാ എം. പി. ഡോ. വി. ശിവദാസൻ ഇടപെട്ടാണ് സ്കൂൾ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിപ്പിച്ചതെന്ന് സ്കൂൾ പി. ടി. എ ഭാരവാഹികൾ പറഞ്ഞു.