പേരാവൂർ റീജിയണൽ ബാങ്ക്-നീതി ബിൽഡിംഗ് മെറ്റീരിയൽസ് ഉദ്ഘാടനം തിങ്കളാഴ്ച

പേരാവൂർ: റീജിയണൽ ബാങ്കിന്റെ കീഴിലാരംഭിക്കുന്ന നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് തിങ്കളാഴ്ച സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഗൃഹോപകരണ ഷോറൂം ഡോ. വി. ശിവദാസൻ എം.പിയും ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് എം.വി. ജയരാജനും ലൈറ്റ് ഗാലറി ബിനോയ് കുര്യനും ഉദ്ഘാടനം ചെയ്യും.
പൊതുവിപണിയേക്കാൾ 50 ശതമാനം വിലക്കുറവിൽ കെട്ടിട നിർമാണ സാമഗ്രികളും ഹോം അപ്ലയൻസസും തവണ വ്യവസ്ഥയിൽ ലഭ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഉദ്ഘാടന ദിവസം മുതൽ മാർച്ച് 31 വരെയുള്ള ഇടപാടുകാരിലെ ഭാഗ്യശാലികൾക്ക് സ്വർണനാണയം ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂരിലെ നിക്ഷാൻ ഇലക്ട്രോണിക്‌സും റീജിയണൽ ബാങ്കും സംയുക്തമായി ഗൃഹോപകരണ വായ്പാമേള 20 മുതൽ 29 വരെ നടത്തും.
പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് വി.ജി. പദ്മനാഭൻ, അസി. സെക്രട്ടറി എം.സി.ഷാജു, ഡയറക്ടർമാരായ എ.കെ. ഇബ്രാഹിം, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.