കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നു; ജോൺ ബ്രിട്ടാസ്

പേരാവൂർ: ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും വർഗീയതയുടേയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഏകാധിപത്യ ഭരണം നടത്താനാണ് സംഘ പരിവാർ നീക്കമെന്ന് ജോൺ ബ്രിട്ടാസ് എം.പി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ബി.ജെ.പി.യിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു. മണത്തണയിൽ എൽ.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം മണത്തണ ലോക്കൽ സെക്രട്ടറി ടി. വിജയൻ അധ്യക്ഷത വഹിച്ചു. ഷിജിത്ത് വായന്നൂർ, അഡ്വ. എം. രാജൻ, കെ.എ .രജീഷ്, കെ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.