വെള്ളർവള്ളി-കൊയിലാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

പേരാവൂർ: കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഏഴ് ലക്ഷം രൂപ ചിലവിട്ട് കോൺക്രീറ്റ് നടത്തിയ വെള്ളർവള്ളി- കൊയിലാടി റോഡ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വാർഡംഗം ജോസ് ആന്റണി , സുധീപ് ജെയിംസ്, കെ.ജെ. ജോയിക്കുട്ടി, സജീവൻ കളത്തിൽ, പി.കെ. ജോണി, കെ.വി. സിജോയ്, കെ. അംജിത്ത്, കെ. വിജിത്ത്, ശകുന്തള രവി എന്നിവർ സംസാരിച്ചു.