പുഴക്കൽ മടപ്പുര തിറയുത്സവം തിങ്കൾ മുതൽ ബുധൻ വരെ

പേരാവൂർ: പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര. എട്ടിന് കലാപരിപാടികൾ. ചൊവ്വാഴ്ച വിവിധ വെള്ളാട്ടങ്ങൾ. ബുധനാഴ്ച ഗുളികൻ, മുത്താച്ചിപ്പോതി, പെരുമ്പേശൻ, വിഷ്ണുമൂർത്തി, പോതി, കാരണവർ തെയ്യങ്ങൾ കെട്ടിയാടും.