നാളെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടില്ല ; വ്യാപാരി വ്യവസായി സമിതി

പേരാവൂർ : വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ എല്ലാ കടകളും ചൊവ്വാഴ്ച (നാളെ) തുറന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടയടപ്പ് സമരം വ്യാപാരികളോടുള്ള നീതികേടാണെന്നും ചൊവ്വാഴ്ച കെ.വി.വി.എസ് പേരാവൂർ യൂണിറ്റിലെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും ഏരിയാ സെക്രട്ടറി എം.കെ.അനിൽ കുമാർ അറിയിച്ചു.