സീനിയർ ചേംബർ പേരാവൂർ സിറ്റി ലീജിയൻ താലൂക്കാസ്പത്രിക്ക് വീൽ ചെയർ നല്കി

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ പേരാവൂർ താലൂക്കാസ്പത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി. ലീജിയൻ പ്രസിഡന്റ് മനോജ് താഴെപ്പുരയിൽ നിന്നും ഡോക്ടർ സന്ദീപ്, പാലിയേറ്റീവ് ഇൻചാർജ് സിസ്റ്റർ ആൻസി എന്നിവർ ഏറ്റുവാങ്ങി. ലീജിയൻ ഭാരവാഹികളായ സി.സി. ജോസ് , കെ.ടി.തോമസ്, ടി.ഡി. തങ്കച്ചൻ, രവീന്ദ്രൻ, ശശീന്ദ്രൻ, ശ്രീനിവാസൻ, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.