ഓൺലൈൻ തട്ടിപ്പ്; തളിപ്പറമ്പിൽ രണ്ടുപേരുടെ ലക്ഷങ്ങൾ നഷ്‌ടമായി

Share our post

തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി തളിപ്പറമ്പിൽ രണ്ടുപേരുടെ ലക്ഷങ്ങൾ നഷ്‌ടമായി. കൂവേരി ആറാം വയൽ വെളുവളപ്പിൽ ഹൗസിൽ വിപിൻ (31), തളിപ്പറമ്പ് പാല കുളങ്ങരയിലെ പ്രണവത്തിൽ പി.ജയതീന്ദ്രനാഥ് (51) എന്നിവരുടെ പണമാണ് തട്ടിയെടുത്തത്. ടെലഗ്രാം ലിങ്ക് വഴി റിവ്യൂ കൊടുത്താലും, പണം നൽകാമെന്ന് വിശ്വസിപ്പിച്ചും, വിവിധ ടാസ്‌കുകൾ വഴി പണം നിക്ഷേപിച്ചാൽ കൂടുതൽ തുക നൽകാമെന്ന് വാഗ്ദാനം ചെയ്തുമാണ് വിപിനിനെ തട്ടിപ്പിന് ഇരയാക്കിയത്.

ഇതേത്തുടർന്ന് വിപിൻ തന്റെ ബാങ്ക് അക്കൗണ്ട് വഴി കഴിഞ്ഞ ജനുവരി പത്ത് മുതൽ ഫെബ്രുവരി അഞ്ചുവരെ പല തവണകളിലായി 4,14,754 രൂപ നിക്ഷേപിച്ചു. എന്നാൽ ലാഭമോ നിക്ഷേപിച്ച പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. തട്ടിപ്പിന് പിറകിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.സ്റ്റോക്ക് ട്രേഡിംഗിൽ നിക്ഷേപിച്ചാൽ കൂടുതൽ തുക തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ജയതീന്ദ്രനാഥിനെ തട്ടിപ്പിനിരയാക്കിയത്.

ട്രേഡിംഗ് അക്കൗണ്ട് തുടങ്ങിപ്പിച്ച് ബാങ്ക് ഇടപാടിലൂടെയും എസ്. ബി.ഐ യോനോ, ഗൂഗിൾപേ, ഫെഡ് മൊബൈൽ ആപ്പ് എന്നിവ വഴി കഴിഞ്ഞ ജനുവരി ഒന്നുമുതൽ 25 വരെ പല തവ ണകളിലായി 9.7 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഈ തട്ടിപ്പിന് പിറകിൽ പ്രവർത്തിച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!