താലൂക്കാസ്പത്രി കെട്ടിടനിർമാണം; ആരോഗ്യമന്ത്രിക്ക് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി നിവേദനം നല്കി

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ഉടനാരംഭിക്കാൻ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നല്കി.ആസ്പത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരേയും ജീവനക്കാരേയും അടിയന്തരമായി നിയമിക്കുവാനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ നിവേദനത്തിൽ ആവശ്യപ്പെട്ടു.സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ്,കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി കെ.എം. ഗിരീഷ്കുമാർ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.