കുനിത്തലമുക്ക്- തൊണ്ടിയിൽ റോഡ് നവീകരണം പുനരാരംഭിച്ചു

പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നിർത്തി വെച്ച പ്രവൃത്തികൾ പുനനാരംഭിച്ചു.തൊണ്ടിയിൽ ഭാഗത്താണ് തിങ്കളാഴ്ച മുതൽ നവീകരണം പുനരാരംഭിച്ചത്.പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ വൈദ്യുതത്തൂണുകൾ മാറ്റാനുള്ള നടപടി പേരാവൂർ പഞ്ചായത്തധികൃതർ പൂർത്തിയാക്കിയതോടെയാണ് നവീകരണം പുനരാരംഭിച്ചത്.
ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയാണ് മെയിന്റനൻസ് വിഭഗത്തിലുൾപ്പെടുത്തി 30 ലക്ഷം രൂപ റോഡ് നവീകരണത്തിനനുവദിച്ചത്. പുതുതായി രണ്ട് കലുങ്കും 550 മീറ്റർ റീ ടാറിങ്ങും 500 മീറ്റർ നീളത്തിൽ ഓവുചാലും 300 മീറ്റർ ദൂരം കൊരുപ്പുകട്ട പാകുന്ന പ്രവൃത്തിയുമാണ് നടത്തുന്നത്.
ഈ റോഡിൽ പുതിയ കലുങ്ക് നിർമാണത്തിനിടെ സമീപത്തെ അങ്കണവാടിയിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം നിലച്ചിട്ടും ഇതുവരെയും പരിഹരിച്ചിട്ടില്ല.