പേരാവൂരിൽ ഡി.വൈ.എഫ്.ഐ പ്രതിപക്ഷ നേതാവിന്റെ കോലം കത്തിച്ചു

പേരാവൂർ : 150 കോടി കോഴ വാങ്ങി കെ-റെയിൽ പദ്ധതിയെ അട്ടിമറിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പേരാവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കോലം കത്തിച്ചു.
ജില്ലാ കമ്മിറ്റിയംഗം എം.എസ്. അമൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എസ്. രജീഷ്, കെ. ശ്രീഹരി, യൂനുസ്, അഖിൽ, വൈഷ്ണവ് എന്നിവർ സംസാരിച്ചു.