കോൺഗ്രസ് മണ്ഡലം നേതൃത്വ ശില്പശാല

പേരാവൂർ: കോൺഗ്രസ് പേരാവൂർ മണ്ഡലം നേതൃത്വ ശില്പശാല കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ഷഫീർ ചെക്യാട്ട് അധ്യക്ഷത വഹിച്ചു. സുധീഷ് മുണ്ടേരി ക്ലാസെടുത്തു.
സണ്ണി സിറിയക്ക്, ബൈജു വർഗീസ്, ജൂബിലി ചാക്കോ, പി. അബൂബക്കർ, സി. ഹരിദാസൻ, സുരേഷ് ചാലാറത്ത്, മജീദ് അരിപ്പയിൽ, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ എന്നിവർ സംസാരിച്ചു.