മുസ്ലിംലീഗ് ദേശരക്ഷാ യാത്രക്ക് പേരാവൂരിൽ സ്വീകരണം

പേരാവൂർ : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ:അബ്ദുൾ കരീം ചേലേരി നയിച്ച ദേശരക്ഷാ യാത്രക്ക് പേരാവൂരിൽ സ്വീകരണം നൽകി. ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ മുഹമ്മദ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
കെ.ടി സഅദുല്ല, ഇബ്രാഹിം മുണ്ടേരി, എം. എം. മജീദ്, ഒമ്പാൻ ഹംസ, അരിപ്പയിൽ മുഹമ്മദ് ഹാജി, പൊയിൽ ഇബ്രാഹിം, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് തറാൽ ഹംസ, മുഹമ്മദ് കാവുമ്പടി, കെ. എം.അബ്ദുല്ല, അബ്ദുൾ സമദ് താഴ്മടം, സി.പി.ഷഫീഖ് , കെ.സി. ഷബീർ, സി. കെ ഷംസീർ, റജീന സിറാജ്, കെ.നസീറ, ബി.കെ. സക്കരിയ എന്നിവർ സംസാരിച്ചു. ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റും ജാഥാ നായകനുമായ അഡ്വ: അബ്ദുൾ കരീം ചേലേരി സ്വീകരണത്തിന് നന്ദി പറഞ്ഞു.