വ്യാപാര സംരക്ഷണ മേഖലാ പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം മേഖല വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കമായി. ഇരിട്ടി, പേരാവൂർ, കേളകം മേഖലകൾ നടത്തുന്ന വാഹന പ്രചരണ ജാഥ പേരാവൂരിൽ ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ മേഖലാ പ്രസിഡന്റ് എസ്. ബഷീർ അധ്യക്ഷത വഹിച്ചു.
പേരാവൂർ യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ, മനോജ് താഴെപ്പുര, ജോസ് പള്ളിക്കുടിയിൽ, എസ്. തങ്കശ്യാം, പി.ആർ. സമീർ, കെ. ആനന്ദൻ ദ്രൗപദി, വി. രാജൻ നായർ, കെ. ബാബു എന്നിവർ സംസാരിച്ചു.
ജാഥ തിങ്കളാഴ്ച ഇരിട്ടി മേഖലയിൽ പര്യടനം പൂർത്തിയാക്കി. ചൊവ്വാഴ്ച പേരാവൂർ, കേളകം മേഖലകളിലെ പര്യടനത്തിന് ശേഷം പേരാവൂരിൽ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ ജില്ലാതല സമാപനവും പേരാവൂരിൽ നടക്കും.