ശാസ്ത്ര കോൺഗ്രസ് തടയാനുള്ള നീക്കം ഉപേക്ഷിക്കണം ; പരിഷത്ത്

Share our post

പേരാവൂർ : ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് തടയാനുള്ള നീക്കം ശാസ്ത്ര വിരുദ്ധതയുടെ തെളിവാണെന്നും
ഇതിൽ നിന്ന് പിന്തിരിയണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ദേശീയ ശാസ്ത്ര കോൺഗ്രസിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂടം ഇന്ത്യയുടെ ഭാവി വികസന സാധ്യതകളെ അടച്ചുകളയുന്നതും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്നതും ശാസ്ത്രഗവേഷണ മേഖലയോടുള്ള അവഗണനയുടെ പ്രതിഫലനവുമാണെന്ന് മേഖല സമ്മേളനം അഭിപ്രായപ്പെട്ടു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.ഡോ.കെ.ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു.

കലാജാഥ അംഗം അൻവിത ബിജു, ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സി.എച്ച്. മേഘന
എന്നിവർക്ക് നവകേരള മിഷൻ സംസ്ഥാന അസിസ്റ്റൻ്റ് കോ. ഓഡിനേറ്റർ ടി.പി. സുധാകരൻ ഉപഹാരം നൽകി.സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.സുരേഷ് ബാബു,കെ.വിനോദ് കുമാർ, എം. വി.മുരളീധരൻ,വി.വി.വത്സല, പി. വിജിന,പി.ബിജു, പി.എം.കേശവൻ, വി.യദുനാഥ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:എൻ.സരസിജൻ(സെക്ര.),ദീപുബാലൻ(ജോ.സെക്ര.),ഒ.പ്രതീശൻ(പ്രസി.),പി.പ്രേമവല്ലി(വൈസ്.പ്രസി.),പി. വിജിന (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!