ശോഭിത പേരാവൂർ ബമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ആലച്ചേരി സ്വദേശിനിക്ക്

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ യമഹ ഫാസിനോ സ്‌കൂട്ടർ ആലച്ചേരി സ്വദേശിനിക്ക് ലഭിച്ചു.ആലച്ചേരി നിഷാലയത്തിൽ നിഷ പ്രദീപനാണ് ഒന്നാം സമ്മാനത്തിനർഹയായത്.
രണ്ടാം സമ്മാനമായ മൊബൈൽ ഫോൺ വിളക്കോട് ഷർമിള നിവാസിൽ അഞ്ജലിക്കും മൂന്നാം സമ്മാനമയ വാഷിങ്ങ് മെഷീൻ ഇരിട്ടി നീരജത്തിൽ പി.വി.ഷൈജക്കും ലഭിച്ചു.
ശോഭിത വെഡ്ഡിങ്ങ് സെന്റർ പ്രതിനിധി സി.എ.കാസിം ഹാജി, പേരാവൂരിലെ ആദ്യകാല വ്യാപാരി മൂസ, രവി നാദം എന്നിവർ നടുക്കെടുപ്പ് നിർവഹിച്ചു.യു.എം.സി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി സമിതി പ്രതിനിധി അഷറഫ് ചെവിടിക്കുന്ന്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട്, യു.എം.സി പ്രതിനിധികളായ വി.കെ.രാധാകൃഷ്ണൻ, സി.നാസർ, ശോഭിത വെഡ്ഡിങ്ങ് സെന്റർ പ്രതിനിധികളായ കെ.ബിജേഷ്, ടി.അസീസ്, വി. അനിരുദ്ധൻ, എ.കെ.സമീർ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.