കൊളക്കാട് കാപ്പാട് സെയ്ൻ്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ വ്യത്യസ്ത റിപ്പബ്ലിക് ദിനാഘോഷം

കൊളക്കാട് : കാപ്പാട് യു.പി. സ്കൂളിലെ മുഴുവൻ കുട്ടികളും ഐ ലവ് ഇന്ത്യ എന്ന അക്ഷരങ്ങളിൽ ത്രിവർണ്ണത്തിൽ മൈതാനത്ത് അണിനിരന്ന റിപബ്ലിക്ക് ദിനാഘോഷം വേറിട്ട കാഴ്ചയായി. സ്കൂൾ പ്രഥമാധ്യാപിക ജാൻസി തോമസ് ദേശീയ പതാകയുയർത്തി. ഇന്ത്യൻ ഭരണഘടന വായിച്ചതിനുശേഷം സ്കൂൾ ലീഡർ അൻസിൽ മരിയ റെന്നി ചൊല്ലി കൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. കുട്ടികളുടെ ഫ്ലാഷ് മോബ്, ദേശഭക്തിഗാനം എന്നിവയും സംഘടിപ്പിച്ചു. ആഘോങ്ങൾക്ക് പി. ടി.എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ, പി.എ. ജെയ്സൺ, പി. ജെ. ജസ്റ്റിൻ, ജയോഫിൻ ജോസഫ്, ദീപ്തി കുര്യാക്കോസ്, സിനോ ജോസ്, എ.സി.ബിജു, റീന ചെറിയാൻ, ജോജോ മാത്യൂ എന്നിവർ നേതൃത്വം നൽകി.