പേരാവൂർ ബ്ലോക്കിൽ ‘നീരുറവ്’ പദ്ധതി അവലോകനം

പേരാവൂർ: കേരളത്തിൽ നടപ്പിലാക്കുന്ന ‘നീരുറവ്’ പദ്ധതിയുടെ മോഡൽ ബ്ലോക്ക് പഞ്ചായത്തായ പേരാവൂരിൽ പദ്ധതിയുടെ അവലോകനം നടന്നു.പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.സജീവൻ പി.പി.ടി അവതരണവും ഏഴ് പഞ്ചായത്തിലെ തൊഴിലുറപ്പ് അക്രഡിറ്റ് എഞ്ചിനിയർമാർ റിപ്പോർട്ട് അവതരണവും നടത്തി.
ജില്ലാ പോഗ്രാം ഓഫീസർ കെ .സുരേന്ദ്രൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ .സോമശേഖരൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ,വിവിധ വകുപ്പുദ്യോഗസ്ഥർ, ജോയിന്റ് ബി.ഡി.ഒ റെജി.പി.മാത്യു, പി.കെ.ഹരികൃഷ്ണൻ, പി .പി .സാന്ദ്ര, നിഷാദ് മണത്തണ എന്നിവർ സംസാരിച്ചു.
മാലൂർ 6.37, പേരാവൂർ 4.01, കണിച്ചാർ 3.84, മുഴക്കുന്ന് 3.67, കോളയാട് 3.49, കേളകം 3.43, കൊട്ടിയൂർ 2.85 എന്നിങ്ങനെ 27.69 കോടി രൂപയുടെ പദ്ധതിയാണ് 2023-24 വർഷത്തിൽ പൂർത്തിയാക്കിയത്.ജലക്ഷാമം പരിഹരിക്കുന്നതിനായി ബ്ലോക്കിലെ വിവിധ ജലാശയങ്ങളിൽ 3000 താത്കാലിക തടയണകൾ നിർമിക്കും.