Connect with us

Kannur

കാത്തിരുന്നത് 50 വയസുവരെ, ഒടുവിൽ ആഗ്രഹസാധ്യം; ഇതാ നാലുചക്രത്തിൽ ഒരു ബുള്ളറ്റ് സുവിശേഷം

Published

on

Share our post

കണ്ണൂർ: ഇടതുകാലിന് ചലനശേഷിയില്ലെങ്കിലും കുര്യൻ ഈപ്പന്റെ കുട്ടിക്കാലത്തേയുള്ള ആഗ്രഹമായിരുന്നു ബുള്ളറ്റ് ഓടിക്കൽ. പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കിയാലോ. അതുകൊണ്ട് ആരോടും മിണ്ടിയില്ല. സുവിശേഷകനായപ്പോഴും അതിനായി അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. മനസ്സിലടക്കിയിരുന്ന കുര്യന്റെ ആഗ്രഹം ഒടുവിൽ ബുള്ളറ്റിന്റെ പുറത്തുകയറി. ഇപ്പോൾ അദ്ദേഹം ബുള്ളറ്റിൽ റോഡിലൂടെ ചീറിപ്പായുകയാണ്, അൻപതാം വയസ്സിൽ.

ബുള്ളറ്റ് രൂപമാറ്റംവരുത്തി ഓടിക്കുന്നയാളുടെ ചിത്രം സാമൂഹികമാധ്യമത്തിൽ കണ്ടു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കോഴിക്കോട്ടെ ഒരു വർക്‌ഷോപ്പിൽ ബുള്ളറ്റ് അനുയോജ്യമായി മാറ്റംവരുത്തിക്കൊടുക്കുമെന്ന് കണ്ടെത്തിയത്‌. ബുള്ളറ്റിന്റെ പിറകിലെ ചക്രത്തിന്റെ ഇരുവശങ്ങളിലുമായി സ്‌കൂട്ടറിന്റെ ചക്രങ്ങൾ ഘടിപ്പിച്ചു. വലതുവശത്ത് പെട്രോൾപമ്പിനോട് ചേർന്ന് ഗിയർ സ്ഥാപിച്ചു.

മുന്നിലെയും പിന്നിലെയും ബ്രേക്ക് വലതുവശത്ത് ഒരുമിച്ച് നിയന്ത്രിക്കാവുന്ന തരത്തിലാക്കി. വലതു ഹാൻഡ്‌ലിനോട് ചേർന്നാണ് ഇതിന്റെ നിയന്ത്രണം. 25,000 രൂപ മാത്രമാണ് ഇതിനായി ചെലവായത്. മാറ്റം വരുത്തിയതിന് മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരവും നേടി. മൂന്നുമാസമായി കുര്യൻ ബുള്ളറ്റുമായി റോഡിലുണ്ട്. ഈ ബുള്ളറ്റോടിച്ച് കോഴിക്കോട് വരെ പോയിട്ടുണ്ട്.

ഇടുക്കി കൊച്ചിറ സ്വദേശിയായ ഇദ്ദേഹം ആയിക്കരയിലാണ് താമസിക്കുന്നത്. നഗരവും പത്ത് കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങളുമാണ് പ്രവർത്തനമേഖല. ഭാര്യ ബിൻസിക്കൊപ്പം ഇടുക്കിയിലേക്കൊരു യാത്രയാണ് കുര്യന്റെ മനസ്സിൽ. താമസിയാതെ അത് നടക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. മൂത്തമകൾ ഹക്‌സ നഴ്‌സിങ് വിദ്യാർഥിയാണ്. രണ്ടാമത്തെ മകൾ എഫ്‌സിബ കോളേജ്‌ വിദ്യാർഥിയും ഇളയമക്കളായ നെഹ്‌മിയും കൻബെസലേലും സ്‌കൂൾ വിദ്യാർഥികളുമാണ്‌.


Share our post

Kannur

ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Kannur

ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Published

on

Share our post

പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710


Share our post
Continue Reading

Trending

error: Content is protected !!