Connect with us

Kannur

വിവിധ മേഖലകളിലെ അറിയിപ്പുകൾ

Published

on

Share our post

എ.ബി.സി.ഡി ക്യാമ്പ് 27ന്

ആലക്കോട്, നടുവില്‍, ഉദയഗിരി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുളള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ അഥവാ എബിസിഡി ക്യാമ്പ് ജനുവരി 27ന് ആലക്കോട് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കി അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനാണ് എ.ബി.സി.ഡി പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്‍കി ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഉത്തരവിട്ടു.

ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ജനുവരി 31 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍: 0497 2712549.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ ചെങ്ങല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. അപേക്ഷ ഫെബ്രുവരി 28ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

2018 മെയ് വരെ നടന്ന അഖിലേന്ത്യാ അപ്രന്റിസ്ഷിപ് ട്രേഡ് ടെസ്റ്റില്‍ വിജയിച്ച ട്രെയിനികളില്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവ വാങ്ങാത്തവര്‍ ഫെബ്രുവരി 15നകം കൈപ്പറ്റണം. തിരിച്ചറിയല്‍ കാര്‍ഡ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം കണ്ണൂര്‍ ആര്‍.ഐ സെന്ററില്‍ നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.

അപേക്ഷ ക്ഷണിച്ചു

2017-19 വര്‍ഷത്തില്‍ ഐ.ടി.ഐകളില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്ന് പ്രാക്ടിക്കല്‍, എഞ്ചിനീയറിങ് ഡ്രോയിങ് സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04972835183.

രജിസ്‌ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായപരിധി – 50 വയസില്‍ താഴെ.
താല്‍പര്യമുള്ളവര്‍ ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2707610, 6282942066.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍: 9072592458, 9747527514

ലേലം

വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പരിയാരം അംശം ദേശം റി.സ.നം.29/101 ലെ 0.0324 ഹെക്ടര്‍ സ്ഥലം ജനുവരി 30ന് രാവിലെ 11.30ന് പരിയാരം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പരിയാരം വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

ഇ ടെണ്ടര്‍

ജില്ലാ പഞ്ചായത്തിന്റെ കുഞ്ഞിമംഗലം വെങ്കല ഗ്രാമം പദ്ധതിയില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 27ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ http://etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0497 2700928.

ടെണ്ടര്‍

എടക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/ കാര്‍ വാടകക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 31ന് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2852100.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന് അംശം ദേശത്ത് പ്രൊ.സ.852/120ല്‍ പെട്ട 0.0401 ഹെക്ടര്‍ സ്ഥലവും അതില്‍ ഉള്‍പ്പെട്ട സകലതും ജനുവരി 30ന് രാവിലെ 11.30ന് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അയ്യന്‍കുന്ന് വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.


Share our post

Kannur

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Kannur

നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!