അത്തിക്കണ്ടം അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു

മണത്തണ : അത്തിക്കണ്ടം അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു. നൂറുകണക്കിന് ഭക്തരാണ് പൊങ്കാല സമർപ്പണം നടത്തിയത്. മേൽശാന്തി വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തീപകർന്നു. പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നതോടെ പൊങ്കാല സമർപ്പണം ആരംഭിച്ചു.
തുടർന്ന് മേൽശാന്തി ഒരോ കലങ്ങളിലും പുണ്യാഹം തളിച്ചതോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ അവസാനിച്ചു. പൊങ്കാല സമർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് പി.എസ്.സുജിത്ത്, സെക്രട്ടറി സി.പി.സദാശിവൻ, പി.എസ്.മോഹനൻ കൊട്ടിയൂർ, അജേഷ്, പ്രമോദ്, ദിനേശൻ, അജിത്ത്, സത്യൻ എന്നിവർ പങ്കെടുത്തു.