കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് കൊടിയേറും

കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായർ വൈകിട്ട് 4 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ദീപാരാധനയ്ക്ക് ശേഷം 7 മുതൽ 8 വരെ ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലിന്റെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ്, അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്ര കൂട്ടായ്മ അവതരിപ്പിക്കുന്ന തില്ലാന, തുടർന്ന് റിഥമറ്റിക് മ്യൂസിക് ഫ്യൂഷൻ, 22ന് ഗ്രാമോത്സവത്തിന് രാത്രി 8.15ന് വനിതാ യുവജന സംഗമം, സാദിർ തലപ്പുഴയുടെ പ്രഭാഷണം, നൃത്തനൃത്ത്യങ്ങൾ. 23 ന് നാട്ടരങ്ങ് വിവിധ കലാപരിപാടികൾ, വിളക്ക് പൂജ. 24 ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി.അജി പ്രതിഭകളെ അനുമോദിക്കും. തുടർന്ന് നാടകം. 25ന് കാവടി, താലപ്പൊലി ഘോഷയാത്ര, രാത്രി കാവടി അഭിഷേകം. 26ന് വൈകിട്ട് 7.15ന് ആറാട്ട് പുറപ്പാട്, തുടർന്ന് കളികയം ആറാട്ട് കടവിൽ നടക്കുന്ന തിരു ആറാട്ടോടെ ഉത്സവം സമാപിക്കും.