പേരാവൂർ അറയങ്ങാട് സ്റ്റെയിൻ മൗണ്ട് സ്കൂളിൽ അഞ്ചാം ക്ലാസുകാരനോട് ക്രൂരത

പേരാവൂർ : ആലച്ചേരി അറയങ്ങാട് സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചതായി പരാതി.
ചെറുവാഞ്ചേരി സ്വദേശി ടി.പി. ഷിനോജിന്റെ മകൻ ദ്രുപതിനാണ് പ്രിൻസിപ്പലിൽ നിന്ന് ക്രൂര മർദ്ദനമേറ്റത് .ദ്രുപതിന്റെ കൈക്കും കാലിലും രക്തം കട്ടപിടിച്ച നിലയിലാണ്.പരിക്കേറ്റ കുട്ടിയെ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രിൻസിപ്പൽ ഫാദർ ജൂഡി മൈക്കിളിനെതിരെ മാലൂർ പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. വ്യാഴാഴ്ചയാണ് സംഭവം. ചെറുവാഞ്ചേരി ആസ്പത്രിയിൽ നിന്ന് മാലൂർ സ്റ്റേഷനിൽ സംഭവത്തെ കുറിച്ച് ഇന്റിമേഷൻ ലഭിച്ചിട്ടുണ്ട്.