പേരാവൂർ മഹല്ലിൽ സമസ്ത പതാകദിനവും കബർ സിയാറത്തും

പേരാവൂർ: സമസ്ത നൂറാം വാർഷികത്തിന്റെ ഉദ്ഘാടന മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനവും കബർ സിയാറത്തും പേരാവൂർ മഹല്ലിൽ ജുമുഅ നിസ്‌കാരാനന്തരം നടന്നു. മഹല്ല് ഖത്വീബ് മൂസ മൗലവി നേതൃത്വം നൽകി. മഹല്ല് വൈ.പ്രസിഡന്റ് എ.കെ. ഇബ്രാഹിം പതാക ഉയർത്തി.
ജന:സെക്രട്ടറി കെ.പി. അബ്ദുറഷീദ്, മഹല്ല് ട്രഷറർ പൂക്കോത്ത് അബൂബക്കർ ഹാജി, വൈ.പ്രസിഡന്റ് പൊയിൽ ഉമ്മർഹാജി, സെക്രട്ടറി കുഞ്ഞമ്മദ് കൊളക്കാട്, മദ്‌റസ കൺവീനർ ബി.കെ. സകരിയ്യ, വികെ. റഫീഖ്, സ്വാദിഖ് വാണിയക്കണ്ടി, കമ്മിറ്റി ഭാരവാഹികൾ, മെമ്പർമാർ, മഹല്ല് നിവാസികൾ എന്നിവർ പങ്കെടുത്തു.