താലൂക്കാസ്പത്രിയുടെ ശോചനീയാവസ്ഥ; കോൺഗ്രസ് പ്രവർത്തകർ ഉപവസിച്ചു

പേരാവൂർ : 2021-ൽ തറക്കല്ലിട്ട പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ഉടനാരംഭിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവസിച്ചു. ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ് ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി, ബൈജു വർഗീസ്, സുദീപ് ജെയിംസ്, പൂക്കോത്ത് അബൂബക്കർ, ലിസമ്മ ജോസഫ്, കെ.എം. ഗിരീഷ്, സി.ജെ. മാത്യൂ, സി. ഹരിദാസ്, പി .പി. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആസ്പത്രിയുടെ തകർച്ചക്ക് കാരണം എൽ.ഡി.എഫ് സർക്കാരാണെന്നും പരിഹാരം വൈകിയാൽ കൂടുതൽ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.