എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം

പേരാവൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി ബൈജുവർഗീസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേഷ് ഖന്ന, ജി.എസ്. ഉമാശങ്കർ , എം.പി.ഷനിജ്, കെ.വി.മഹേഷ്, വി.സത്യൻ, കെ.ശ്രീകാന്ത്, സി.നജ്മ , പി.സുനിൽ, പി.സിബിച്ചൻ എന്നിവർ സംസാരിച്ചു. യോഗശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സജി വർഗീസിനെ ചടങ്ങിൽ ആദരിച്ചു.ഭാരവാഹികൾ: പി.ചന്ദ്രൻ (പ്രസി.), കെ.സുരേഷ് ബാബു(സെക്ര.),കെ.പുഷ്പം (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.