മനുഷ്യചങ്ങല; പേരാവൂരിൽ സമരസംഗമം നടത്തി

പേരാവൂർ : റെയിൽവേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന “മനുഷ്യചങ്ങല”യുടെ പ്രചരണാർത്ഥം 1987 ലെ മനുഷ്യചങ്ങലയിൽ അണിനിരന്നവരുടെ “സമരസംഗമം” നടത്തി.
ഡി.വൈ.എഫ്.ഐ മുൻ കേന്ദ്രകമ്മറ്റിയംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. രഗിലാഷ് അധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി. പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ, ഏരിയ കമ്മറ്റിയംഗങ്ങളായ കെ. സുധാകരൻ, കെ.ടി. ജോസഫ്, കെ.എ. രജീഷ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം എ. നിത്യ, കാരായി ശ്രീജിത്ത്, ബ്ലോക്ക് സെക്രട്ടറി എം.എസ്. അമൽ എന്നിവർ സംസാരിച്ചു. 1987 ലെ മനുഷ്യചങ്ങലയിൽ കണ്ണികളായ 40 അംഗങ്ങൾ സമരസംഗമത്തിൽ പങ്കാളികളായി.