യു.എം.സി പേരാവൂർ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.ഡോ.വി.ശിവദാസൻ എം.പി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വാർഡംഗം റജീന സിറാജ്, യു.എം.സി ജില്ലാ പ്രസിഡന്റ്ടി.എഫ്.സെബാസ്റ്റ്യൻ, പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ, കെ.എ.രജീഷ്, സിറാജ് പൂക്കോത്ത്, ഡോ.വി.രാമചന്ദ്രൻ, കെ.കെ.മോഹൻദാസ്, ഒ.ജെ.ബെന്നി എന്നിവർ സംസാരിച്ചു.