രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; പേരാവൂരിൽ കോൺഗ്രസ് പ്രതിഷേധം

പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ബൈജു വർഗീസ്, സുദീപ് ജെയിംസ്, സി. സുഭാഷ്, പി.പി. മുസ്തഫ, അഡ്വ. ഷഫീർ ചെക്യാട്ട്, അഡ്വ. സ്റ്റാനി, ജോയി വേളുപുഴ, സന്തോഷ് മണ്ണാറുകുളം, അരിപ്പയിൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.