വിശ്വകർമ സർവീസ് സൊസൈറ്റി വെള്ളർവള്ളി ശാഖ പൊതുയോഗം

പേരാവൂർ : വിശ്വകർമ്മ സർവീസ് സൊസൈറ്റി വെള്ളർവള്ളി ശാഖ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. സംസ്ഥാന കൗൺസിലർ എൻ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. വേണു അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് എം.കെ. മണി, താലൂക്ക് സെക്രട്ടറി സുനിൽ കുമാർ, ജില്ലാകമ്മിറ്റി മെമ്പർ എൻ.വി. സുധാകരൻ, ഇരിട്ടി താലൂക്ക് വൈസ് പ്രസിഡന്റ് ബി.കെ. മുരളി, ഇ.ബി. ഷിനോജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : പി.എസ്. സ്വയംവരൻ (പ്രസി.), എൻ.പി. അച്യുതൻ (സെക്ര.), എ.എസ്. സുധീഷ് (ഖജാ.).