ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ വാദ്യ സംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി

കണിച്ചാര്‍ : ചാണപ്പാറ ദേവീക്ഷേത്രത്തില്‍ വാദ്യസംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി. മാലൂര്‍ അനിരുദ്ധന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തില്‍ പുതിയ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങിയത്. ഉപജില്ല, ജില്ലാതലത്തില്‍ നിരവധി നേട്ടങ്ങളും പ്രത്യേക പരാമര്‍ശങ്ങളും നേടിയ വാദ്യ സംഘമാണ് ചാണപ്പാറ ദേവി വാദ്യ സംഘം. മെയ് മാസം ഉത്സവത്തോടനുബന്ധിച്ചാണ് അഞ്ചാം ബാച്ചിന്റെ അരങ്ങേറ്റം നടക്കുക എന്ന് ഭാരവാഹികള്‍ പറഞ്ഞു.
കെ.എസ്. അശ്വിന്‍, വിജയ് ദാസ്, വിഷ്ണു ദാസ്, അക്ഷയ്.എസ്.കുമാർ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ജയപ്രകാശ്, പ്രസിഡന്റ് തിട്ടയില്‍ നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് ദേവദാസ്, ട്രഷറര്‍ സി.ഡി. പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.