കുനിത്തലയില്‍ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി

പേരാവൂർ : നാടന്‍ പച്ചക്കറികള്‍ക്ക് വിപണന കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി കുനിത്തലയില്‍ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഞായറാഴ്ചകളില്‍ നാടന്‍ പച്ചക്കറി വില്‍ക്കാനും വാങ്ങാനും ഇവിടെ സംവിധാനമുണ്ട്. രാവിലെ ഏഴ് മുതലാണ് വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
സമൃദ്ധി കൃഷിക്കൂട്ടം ഓഫീസില്‍ നടന്ന ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എം.എം. സാന്ദ്ര അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ എം. ഷൈലജ ടീച്ചര്‍, മുന്‍ പഞ്ചായത്ത് അംഗം വി. ബാബു, കെ.വി. ബാലകൃഷ്ണന്‍, എന്‍. അശോകന്‍, രവി കാരായി, അനില്‍ കുമാര്‍, സതീശന്‍ ചോയിക്കണ്ടി, പ്രജീഷ് മമ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.