പേരാവൂരിൽ പ്ലാസ്റ്റിക്കിന്റെ പേരിൽ വ്യാപാരസ്ഥാപനങ്ങൾക്ക് പിഴ;വഴിയോര കച്ചവടക്കാർക്ക് ‘നോ’ പിഴ

Share our post

പേരാവൂർ: വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ പ്ലാസിക്ക് കവറുകളിൽ നല്കിയാൽ അധികൃതർ ഈടാക്കുന്നത് വൻ പിഴ.എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും വാഹനങ്ങളിൽ കൊണ്ട് വന്ന് വഴിയോര കച്ചവടം നടത്തുന്നവർ പ്ലാസ്റ്റിക്ക് കവറുകളിൽ സാധനങ്ങൾ വിറ്റാൽ നടപടിയുമില്ല.പേരാവൂർ പഞ്ചായത്തിലെ പേരാവൂർ ടൗണിലാണ് ഈ വിചിത്ര നിയമം അരങ്ങേറുന്നത്.

ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പേരാവൂരിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് പതിനായിരം മുതൽ കാൽ ലക്ഷം രൂപ വരെ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ പേരിൽ പിഴ ചുമത്തിയിട്ടുണ്ട്.ഇതിനു പുറമെ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് വിഭാഗവും ഇത്തരം നടപടികൾ സ്വീകരിക്കുന്നുണ്ട്.

എന്നാൽ,ടൗണിൽ വിവിധയിടങ്ങളിൽ നിന്നെത്തി വഴിയോര കച്ചവടം ചെയ്യുന്നവർ പരസ്യമായി നിരോധിത പ്ലാസ്റ്റിക്ക് കവറുകളിൽ പച്ച മത്സ്യമടക്കം വില്പന നടത്തുമ്പോഴും പഞ്ചായത്തിലെ ആരോഗ്യവകുപ്പിന് മിണ്ടാട്ടമില്ല.പച്ചക്കറികളും മീനും വാഹനങ്ങളിലെത്തിച്ച് വിൽക്കുന്നത് നിത്യസംഭവമായിട്ടും പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഇത്തരക്കാർക്കെതിരെ ചെറുവിരൽ പോലുമനക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

ടൗണിന്റെ നിലനില്പിന് നെടുംതൂണുകളായ വ്യാപാര സ്ഥാപനങ്ങൾക്ക് പിഴയും പുറമെ നിന്നെത്തി വഴിയോര കച്ചവടം ചെയ്യുന്നവർക്ക് പിഴയില്ലായ്മയും എന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!