അറിയാം കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

* പരീക്ഷാ രജിസ്ട്രേഷൻ: സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ് – റഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴ ഇല്ലാതെ ജനുവരി 15 മുതൽ 19 വരെയും പിഴയോടെ 22 വരെയും അപേക്ഷിക്കാം.

* ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല ജോ. എം.എസ്‍.സി പ്രോഗ്രാമുകളായ എം.എസ്‍.സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്‍.സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ഒന്നാം സെമസ്റ്റർ (സി.എസ്.എസ് – റഗുലർ / സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകളുടെ നോമിനൽ റോൾ (പ്രൊവിഷണൽ), ഹാൾ ടിക്കറ്റ് (പ്രൊവിഷണൽ) എന്നിവ വെബ്‌സൈറ്റിൽ.

* പരീക്ഷാ വിജ്ഞാപനം: രണ്ടാം സെമസ്റ്റർ എം.എ പബ്ലിക് പോളിസി ആൻഡ് ഡിവലപ്മെന്റ്, സോഷ്യൽ ഓൺട്രപ്രനേർഷിപ്പ് ആൻഡ് ഡിവലപ്മെന്റ്, ഡീ സെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, എം.എസ്‍.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ അനലിറ്റിക്സ് (റഗുലർ-2022 അഡ്മിഷൻ) ഏപ്രിൽ 2023 പരീക്ഷകൾക്ക് ജനുവരി 10-നും 11-നും പിഴ ഇല്ലാതെയും 12 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.

* പ്രായോഗിക പരീക്ഷകൾ: ഒന്നാം സെമസ്റ്റർ ബി.എസ്‍.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിന്റെ (റഗുലർ / സപ്ലിമെൻ്ററി – നവംബർ 2023) പ്രായോഗിക പരീക്ഷകൾ ജനുവരി നാലിനും അഞ്ചിനും തോട്ടട കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

* പരീക്ഷാഫലം: അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എജുക്കേഷൻ സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.സി.എ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) മേയ് 2023 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയം /സൂക്ഷ്മ പരിശോധന /പകർപ്പ് എന്നിവക്ക് ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!