Connect with us

PERAVOOR

പേരാവൂർ അൽ-സഫ ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ: അൽ-സഫ ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം എം.അസ്സൈനാർ ഹാജി നിർവഹിച്ചു.യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,വി.കെ.രാധാകൃഷ്ണൻ, വി.കെ.വിനേശൻ, നാസർ ബറാക്ക,സഫ ട്രേഡേഴ്‌സ് എം.ഡി എം.ഷഫീൽ, ഷഹീർ, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.


Share our post

PERAVOOR

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാൾ തുടങ്ങി

Published

on

Share our post

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാളിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റുന്നു

പേരാവൂർ : മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളിയിൽ മധ്യസ്ഥനായ വി.യൗസ്സേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ തുടങ്ങി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റി . പത്ത് ദിവസം നീളുന്ന തിരുന്നാൾ ദിനങ്ങളിൽ കൊന്ത, ലദ്ദീഞ്ഞ്, വി.കുർബ്ബാന, പ്രസിദേന്തി പ്രദക്ഷിണം എന്നിവ നടക്കും. തിരുക്കർമ്മങ്ങളും വിവിധ സ്റ്റേജ് പ്രോഗ്രാമുകളും നഗര പ്രദക്ഷിണവും നടക്കും.

തിരുക്കർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ.ഫാ. മാത്യു തെക്കെ മുറി, അസി.വികാരി റവ ഫാ. സോമി ഇല്ലിക്കൽ, ഡീക്കൻ ജെറിൻ പൊൻമലകുന്നേൽ എന്നിവർ നേതൃത്വം നൽകും.


Share our post
Continue Reading

PERAVOOR

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും

Published

on

Share our post

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. ഉച്ചക്ക് രണ്ടിന് മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി ആശിഖ് ദാരിമിയുടെ പ്രഭാഷണം.

ശനിയാഴ്ച രാത്രി ഹംസ മിസ്ബാഹിയുടെയും ഞായറാഴ്ച രാത്രി മഹ്മൂൻ ഹുദവിയുടെയും പ്രഭാഷണം. തിങ്കളാഴ്ച വൈകിട്ട് സാംസ്‌കാരിക സമ്മേളനം രാജ്യസഭാ എം.പി. ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. രാത്രി മുനീർ ഹുദവിയുടെ മതപ്രഭാഷണം.

സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് ദിഖർ ദുആ മജ്‌ലിസിന് മഹറൂഫ് മദനി അൽ ജിഫ്രി തങ്ങൾ നേതൃത്വം നൽകും. വൈകിട്ട് നാലിന് അന്നദാനം. പത്രസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം, സെക്രട്ടറി കെ.പി.അബ്ദുൽ റഷീദ്, ഖജാഞ്ചി നാസർ വട്ടൻപുരയിൽ, മഹല്ല് ഖത്തീബ് മൂസ മൗലവി, അസ്ലം ഫൈസി, മജീദ് അരിപ്പയിൽ, സാദിഖ് വാണിയക്കണ്ടി, എ.എം.അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

PERAVOOR

ബേബി സോജ; ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡന്റ്

Published

on

Share our post

പേരാവൂർ : ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റായി ബേബി സോജ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് പി. ജി. സുരേഷ് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി . വി.ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് മുരിങ്ങോടി, യുവ മോർച്ച ജില്ലാ അധ്യക്ഷൻ അരുൺ ഭരത്, കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ശ്രീകുമാർ കൂട്ടത്തിൽ ,ബി. വി. വി. എസ് കേളകം യൂണിറ്റ് വൈസ് പ്രസിഡൻറ് ഷാജി പാമ്പാടി, അജിത്ത്, സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!