പേരാവൂർ തെരു കാക്കര തറവാട് കുടുംബ സംഗമം

പേരാവൂർ : തെരു കാക്കര തറവാട് കുടുംബ സംഗമം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കാക്കര ശ്രീധരൻ അധ്യക്ഷനായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം തെളിച്ചു. മുതിർന്ന അമ്മമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുടുംബാഗംങ്ങളായ വിദ്യാർത്ഥികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു. ടി. ഗീത, കാക്കര ബാബു, കാക്കര കുഞ്ഞിരാമൻ ചെട്യാൻ, കാക്കര ജയപ്രകാശ്, കാക്കര കൃഷ്ണൻ, കെ. ചന്ദ്രൻ, കാക്കര സുനിൽ കുമാർ, വിലാസിനി തുടങ്ങിയവർ സംസാരിച്ചു.