“സ്നേഹാരാമം” നിർമാണം പേരാവൂരിൽ തുടങ്ങി

പേരാവൂർ: “മാലിന്യമുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയപെട്ട പൊതു ഇടങ്ങൾ വൃത്തിയാക്കി സൗന്ദര്യവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന “സ്നേഹാരാമം” പേരാവൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നിർമിച്ചു തുടങ്ങി.
മട്ടന്നൂർ പി.ആർ.എൻ.എസ് കോളേജിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി സേനഹാരാമം നിർമ്മിക്കുന്നത്. അഞ്ച് ദിവസങ്ങൾ കൊണ്ട് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കും.ജില്ലാ പഞ്ചായത്ത്,ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹായവുമുണ്ടാകും.പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, എൻ.എസ്.എസ് ചുമതല ഓഫീസർ ജെസീക്ക സുധീർ,വളണ്ടിയർമാരായ പി. അഭിരാം, ആത്മ വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.