ദശരഥ് രാജഗോപാലിന് രണ്ട് സ്വർണവും ഒരു വെങ്കലവും

പേരാവൂർ : പഞ്ചാബിൽ നടന്ന സൗത്ത് വെസ്റ്റ് ഇന്റർ സോണൽ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ച ദശരഥ് രാജഗോപാൽ രണ്ട് സ്വർണവും ഒരു വെങ്കലവുമടക്കം ട്രിപ്പിൾ മെഡൽ സ്വന്തമാക്കി. മിക്സ്ഡ് ടീം ഇനത്തിൽ ദശരഥ് എ.വി. ഐശ്വര്യയുമായി ചേർന്ന് സ്വർണ മെഡലും, ടീം ഇനത്തിൽ സജിത്ത് ബാബു, എം.വി. വിജിത്, രാജേഷ് രാജേന്ദ്രൻ എന്നിവരും ചേർന്ന് രണ്ടാമത്തെ സ്വർണ മേഡലും, 30 മീറ്റർ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡലുമാണ് ദശരഥ് നേടിയത്.
28 മുതൽ ജനുവരി ഒന്ന് വരെ പഞ്ചാബിലെ പട്യാലായിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ദശരഥ് യോഗ്യത നേടി. പേരാവൂർ എടത്തൊട്ടി കുഞ്ഞുംവീട്ടിൽ കെ.വി. രാജഗോപാൽ സീമ രാജഗോപാൽ ദമ്പതികളുടെ മകനാണ് ദശരഥ്. തൃശൂർ സഹൃദയ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.