ദേശീയ സ്കൂൾ ഗെയിംസ്; അമ്പെയ്ത്തിൽ പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ മെഡൽ

പേരാവൂർ : ഗുജറാത്തിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ മെഡൽ. ഇന്ത്യൻ റൗണ്ട് 30 മീറ്റർ വ്യക്തിഗത ഇനത്തിലാണ് മെഡൽ നേട്ടം.
ഈ വർഷം പേരാവൂർ മേഖലയിൽ നിന്ന് മൂന്നാമത്തെ ദേശിയ മെഡൽ നേട്ടമാണിത്. ദശരദ് രാജ്ഗോപാൽ ദേശിയ ഗെയിംസില്ലം സീനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു.
റിയ നിരവധി തവണ സംസ്ഥാന മെഡൽ നേടി ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും ദേശിയ മെഡൽ സ്വന്തമാക്കുന്നത് ആദ്യമായാണ്.പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്വൺ വിദ്യാർത്ഥിനിയാണ്.
ഒ.ആർ. രഞ്ജിത്താണ് പരിശീലകൻ.പേരാവൂർ തൊണ്ടിയിൽ കുരിക്കാട്ടിൽ മാത്യുവിൻ്റെയും ജെസ്സി മാത്യുവിൻ്റെയും മകളാണ് റിയ. ദേശിയ അമ്പെയ്ത്ത് താരം റിമൽ മാത്യു സഹോദരനാണ്.