പേരാവൂർ മാരത്തണിന്റെ ഭാഗമായി ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

പേരാവൂർ : ഗുഡ് എർത്ത് പേരാവൂർ മാരത്തണിന്റെ ഭാഗമായി പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്‌പോർട്‌സ് കാർണിവലിൽ ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് നടത്തി. റിട്ട.സർക്കിൾ ഇൻസ്‌പെക്ടർ എം.സി. കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു. വി.യു. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, എ.പി. സുജീഷ്, പ്രദീപൻ പുത്തലത്ത്, ഡെന്നി ജോസഫ്, അബ്രഹാം മാത്യു, സാജു തോമസ്, എം.കെ. രാജേഷ്, എം. സജീവൻ എന്നിവർ സംസാരിച്ചു.
സീനിയർ വിഭാഗത്തിൽ സോനുമോൻ, അജീഷ് ആന്റണി, സ്‌നോയിസ്.പി.സെബാസ്റ്റ്യൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ കെ.എ. അർജുൻ, കെ. മൻപ്രീത്, ആദിത്യാ ശ്യാംജിത്ത് എന്നിവരും യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.