PERAVOOR
പേരാവൂർ താലൂക്കാസ്പത്രിയിൽ ഇ.സി.ജി. ടെക്നീഷ്യൻ നിയമനം

PERAVOOR
വായന്നൂർ തൊയിക്കോട്ട് മുത്തപ്പൻ മടപ്പുര തിറയുത്സവം


പേരാവൂർ: വായന്നൂർ തൊയിക്കോട്ട് മുത്തപ്പൻ മടപ്പുര തിറയുത്സവവും പ്രതിഷ്ഠാദിനവും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും.തിരുവപ്പന , കരുവ ഭഗവതി , മണത്തണ കാളി തെയ്യങ്ങൾ കെട്ടിയാടും. ഉത്സവദിനങ്ങളിൽ അന്നദാനവുമുണ്ടാവും.
PERAVOOR
പുത്തൻ വീട് പോർക്കലി ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവും പ്രതിഷ്ഠയും


കോളയാട് : പുത്തൻ വീട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവും പ്രതിഷ്ഠയും ശനിയാഴ്ച മുതൽ ഏപ്രിൽ രണ്ട് വരെ വിവിധ പരിപാടികളോടെ നടക്കും. ശനിയാഴ്ച ആചാര്യ വരണം ,പുണ്യാഹം , ശുദ്ധി ക്രിയകൾ. ഞായറാഴ്ച രാവിലെ എട്ടിന് കണ്ണിപ്പയില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും തന്ത്രരത്നം ആലക്കാട്ടില്ലത്ത് ശ്രീജിത്ത് നമ്പൂതിരിയുടെയും കാർമികത്വത്തിൽ ശ്രീ പോർക്കലി ഭഗവതിയുടെ പ്രതിഷ്ഠ.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മുതൽ പ്രദേശവാസികളുടെ കലാവിരുന്ന്. ചൊവ്വാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടം. ബുധനാഴ്ച ഗുളികൻ, ശാസ്തപ്പൻ,ശ്രീ പോർക്കലി ഭഗവതി , ഭഗവതി , വിഷ്ണുമൂർത്തി തിറകൾ. എപ്രിൽ ഒന്നിനും രണ്ടിനും പ്രസാദ സദ്യയുമുണ്ടാവും.
PERAVOOR
തേങ്ങ വില കുതിക്കുന്നു; ഫലമില്ലാതെ കർഷകർ


പേരാവൂർ: തേങ്ങ വിലകുതിക്കുന്നു, പക്ഷേ വില കുതിക്കുമ്പോഴും ഫലമില്ലാതെ കർഷകർ. തേങ്ങയുടെ വില റെക്കോഡ് തുകയിലാണിപ്പോൾ. എന്നാൽ, തേങ്ങ കിട്ടാനിെല്ലന്ന് വ്യാപാരികൾ. ചരിത്രത്തിൽ ഇടം നേടി തേങ്ങ വില കുതിച്ചുയരുന്ന അവസ്ഥയിൽ നിരാശയിലാണ് കർഷകർ. പച്ചത്തേങ്ങ പൊതിച്ചതിന് കിലോക്ക് 60 രൂപവരെ ആണ് വിപണിയിലെ ചില്ലറ വിൽപന വില. കഴിഞ്ഞ അഞ്ചു വർഷത്തിലേറെ 23 മുതൽ 27 രൂപ വരെ ആയിരുന്നു പച്ചത്തേങ്ങയുടെ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് വരെ പച്ചത്തേങ്ങയുടെ വില 39 വരെ എത്തിയിരുന്നു. പിന്നീട് 47ലും എത്തി.പിന്നീട് വില 40ലേക്ക് താഴ്ന്നിരുന്നു. തേങ്ങ കിട്ടാനില്ലാതായതോടെ റെക്കോഡ് തുകയിലേക്ക് ഉയരുകയാണ് ഉണ്ടായത്. കൊപ്രക്കും, കോട്ടത്തേങ്ങക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലയും സമാന്തരമായി വർധിച്ചിട്ടുണ്ട്. 285 മുതൽ 320 വരെയാണ് വില. നിലവിലെ വില ഇനിയും വർധിക്കുമെന്നും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നും വ്യാപാരികൾ പറയുന്നു. പച്ചത്തേങ്ങയാണെങ്കിൽ ഒട്ടുംതന്നെ കിട്ടാനില്ല. ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായ തോതിൽ കുറഞ്ഞതിനാൽ വില ഇനിയും വർധിക്കും. തേങ്ങയുടെ വിലയിടിവ് കർഷകരെ വൻതോതിൽ പിന്നോട്ട് വലിച്ചിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്