സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത്ത് മാക്കുറ്റിക്ക് ഇരട്ട സ്വര്‍ണ്ണം

പേരാവൂര്‍:നീലേശ്വരത്ത് വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത്ത് മാക്കുറ്റിക്ക് ഇരട്ട സ്വര്‍ണ്ണം.5000 മീറ്റര്‍ ഓട്ടത്തിലും,1500 മീറ്റര്‍ ഓട്ടത്തിലും ആണ് പേരാവൂര്‍ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത്ത് ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടം സ്വന്തമാക്കിയത്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ നേടുന്ന 17 ാമത്തെ മെഡല്‍ നേട്ടമാണിത്. ഫെബ്രുവരി 8 മുതല്‍ 11 വരെ ഹൈദരബാദില്‍ വെച്ച് നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.