ക്ഷീര കർഷകൻ എം.ആർ. ആൽബർട്ടിന്റെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട്

പേരാവൂർ :കൊളക്കാടിൽ തിങ്കളാഴ്ച രാവിലെ ആത്മഹത്യ ചെയ്ത ക്ഷീര കർഷകൻ മുണ്ടക്കൽ എം.ആർ ആൽബർട്ടിന്റെ മൃതദേഹം കൊളക്കാട് ടൗണിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് മാറ്റി. നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് രാജാമുടി ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.