കേരള ബാങ്ക് പേരാവൂർ ശാഖയിലേക്ക് കോൺഗ്രസ് മാർച്ച്

പേരാവൂർ : കൊളക്കാടിലെ ക്ഷീര കർഷകൻ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യക്ക് കാരണം ബാങ്ക് അധികൃതരാണെന്നാരോപിച്ച് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി കേരള ബാങ്ക് പേരാവൂർ ശാഖയിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ആൽബർട്ടിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ട് ബാങ്കധികൃതരെ എം.എൽ.എ അടക്കമുള്ള നേതാക്കൾ സമീപിച്ചിരുന്നതായും ബാങ്കധികൃതരുടെ പിടിവാശിയാണ് ആത്മഹത്യക്ക് പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു.
ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. സണ്ണി മേച്ചേരി, സുരേഷ് ചാലാറത്ത്, ചാക്കോ തൈക്കുന്നേൽ, പൂക്കോത്ത് അബൂബക്കർ, സന്തോഷ് പേരേപ്പാടൻ, അരിപ്പയിൽ മജീദ്, മൈക്കിൾ. ടി. മാലത്ത്, ജിജോ ആന്റണി, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.