പേരാവൂർ ക്ഷീരസംഘം ക്രമക്കേട്; ക്രിമിനൽ കേസെടുക്കണമെന്ന് യു.ഡി.എഫ്

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം സാമ്പത്തിക ക്രമക്കേടിൽ നിയമനടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് പൊതുയോഗം നടത്തി. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീരസംഘത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. ഷഫീർ ചെക്യാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ്.പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി. ജൂബിലി ചാക്കോ, പൂക്കോത്ത് സിറാജ്, അരിപ്പയിൽ മുഹമ്മദ്, ഹരിദാസ് ചോടത്തിൽ, പൂക്കോത്ത് അബൂബക്കർ, ബി.കെ. സക്കരിയ, ജോസ് ആന്റണി, റജീന സിറാജ്, മജീദ് അരിപ്പയിൽ എന്നിവർ സംസാരിച്ചു.