Connect with us

PERAVOOR

പേരാവൂരിൽ വാറ്റുകേന്ദ്രം തകർത്ത് 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും പിടികൂടി 

Published

on

Share our post

പേരാവൂർ : വെളളർവള്ളി തുള്ളാംപൊയിലിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ വാറ്റു കേന്ദ്രം തകർത്തു. 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

ആൾ താമസമില്ലാത്ത പ്രദേശത്ത് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. മേഖലയിൽ ചാരായമൊഴുക്കാനുള്ള വൻ പദ്ധതിയാണ് തകർത്തത്. ചാരായ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി അന്വേഷണമാരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ എം.പി. സജീവൻ, സജീവൻ തരിപ്പ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ വി. സിനോജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


Share our post

PERAVOOR

കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച തുടങ്ങും

Published

on

Share our post

പേരാവൂർ: കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഖുവ്വത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റും. രാത്രി ഏഴിന് മതവിജ്ഞാന സദസ് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും.എട്ടിന് പേരോട് മുഹമ്മദ് അസ് ഹരിയുടെ മതപ്രഭാഷണം.

ചൊവ്വാഴ്ച രാത്രി ഏഴിന് മതവിജ്ഞാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി മാടന്നൂർ ഉദ്ഘാടനം ചെയ്യും. എട്ടിന് ഖലീൽ ഹുദവിയുടെ മതപ്രഭാഷണം. ബുധനാഴ്ച രാവിലെ മതവിജ്ഞാന സദസ് മൂസ മൗലവി വയനാട് ഉദ്ഘാടനം ചെയ്യും, തുടർന്ന് വാരിസ് ഹുദവി താനൂരിന്റെ പ്രഭാഷണം, ഒരു മണി മുതൽ അന്നദാനം.

രാത്രി എട്ടിന് രംഗീഷ് കടവത്തിന്റെ മോട്ടിവേഷൻ സ്പീച്ച്, തുടർന്ന്മുഹമ്മദ് ജിഫ്രി റഹ്മാനി പള്ളിക്കലിന്റെ നേതൃത്വത്തിൽ ദിഖർ ദുആ മജ്‌ലിസ്.

പത്രസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ ഫൈസൽ കളത്തിൽ, കൺവീനർ ടി.പി.മശ് ഹൂദ്, കെ.കെ.റഫീഖ്, എ.റഹീം, എം.വി.മുഹമ്മദ് എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

PERAVOOR

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. 1975-76 എസ്.എസ്.എൽ.സി ബാച്ച് സൗഹൃദ കൂട്ടായ്മ

Published

on

Share our post

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ 1975-76 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് കുടുംബ യോഗം തൊണ്ടിയിൽ നടന്നു. പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബാബു അബ്രഹാം അധ്യക്ഷനായി. പവിത്രൻ തോട്ടത്തിൽ, മേരി പള്ളിപ്പാടൻ, അധ്യാപകരായ ജോർജ് മാത്യു, പി.വി.നാരായണൻ, സിസ്റ്റർ ലീന, ഏലിക്കുട്ടി അമ്പലത്തുരുത്തേൽ, സിസ്റ്റർ മേരി, പി.വി.അന്നമ്മ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Breaking News

110 പാക്കറ്റ് നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി പിടിയിൽ

Published

on

Share our post

പേരാവൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കായക്കൂൽ വീട്ടിൽ സുജീറിനെയാണ്(40) 85 പാക്കറ്റ് ഹാൻസ്, 25 പാക്കറ്റ് കൂൾ ലിപ്പ് എന്നിവ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങോടി കുരിശുപള്ളി കവലക്ക് സമീപത്തെ ബജാജ് ഷോറൂം പരിസരത്ത് നിന്ന് പാൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെയാണ് എസ്‌ഐ. ടി.അബ്ദുൾ നാസർ,എഎസ്‌ഐ റോബിൻസൺ, സിപിഒ ഷിജിത്ത് എന്നിവർ സുജീറിനെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!