തെറ്റുവഴി അടിച്ചൂറ്റിപ്പാറയിൽ പ്രതിഭകൾക്ക് സ്വീകരണം

പേരാവൂർ : തെറ്റുവഴി അടിച്ചുറ്റിപ്പാറയിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു. കല്ലുമുതിരക്കുന്ന് ഇടവക വികാരി ഫാദർ ജോസ് കക്കാട്ട് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ യശോദ വത്സരാജ് അധ്യക്ഷത വഹിച്ചു.ഗുഡ് എർത്ത് ബാംഗ്ലൂർ പ്രൊജക്ട് മാനേജർ എബ്രഹാം മാത്യു ക്യാഷ് അവാർഡ് വിതരണം ചെയ്തു.
മാസ്റ്റേഴ്‌സ് സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ ട്രിപ്പിൾ മെഡൽ നേടിയ ജോയി കോക്കാട്ട്, സ്‌കൂൾ ഗെയിംസ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ കെ.എസ്. സോളമൻ, മൾട്ടി ടാലന്റ് ജീനിയസ് കിഡ്‌സ് ഓഫ് ഇയർ അവാർഡ് നേടിയഅത്തൂർ അങ്കണവാടി വിദ്യാർത്ഥിനി ഹന്ന റോസ് റിജോ എന്നിവരെയാണ് ആദരിച്ചത്.
ജയേഷ് ജോർജ്, ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, ജില്ല അക്വാറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി രമേശൻ ആലച്ചേരി,കോളയാട് പഞ്ചായത്ത് മുൻപ്രസിഡന്റ് കെ.സി.കുരുവിള, അശോകൻ തെറ്റുവഴി,തങ്കച്ചൻ അത്തിക്കൽ, തോമസ് ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.