മണത്തണ വിവേകാനന്ദ സമിതി സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച

പേരാവൂർ: മണത്തണ വിവേകാനന്ദ ഗ്രാമ സേവാ സമിതി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവിധ സേവനങ്ങളുടെ സമർപ്പണം ഞായറാഴ്ച നടക്കും.മൊബൈൽ ഫ്രീസർ,ജനറേറ്റർ,വീൽ ചെയർ,എയർബെഡ്,വാട്ടർ ബെഡ് തുടങ്ങിയ വിവിധ സേവനങ്ങളുടെ സമർപ്പണം രാവിലെ പത്തിന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി നിർവഹിക്കും.
മണത്തണ വാർഡംഗം ബേബി സോജ അജിത്തിന്റെ വാർഡ് ഓഫീസിന്റെ ഉദ്ഘാടനവും 11 മണിക്ക്ബി.ജെ.പി നേതാവ് പി.പി.മുകുന്ദൻ,പി.പി.ചന്ദ്രൻ എന്നിവരുടെ അനുസ്മരണവുമുണ്ടാവും.പത്രസമ്മേളനത്തിൽ ഗ്രാമസേവാ സമിതി ഭാരവാഹികളായ വേണു ചെറിയത്ത്,വരിക്കോളി രാമചന്ദ്രൻ, കെ.വി.വിനോദ്കുമാർ, കോലഞ്ചിറ ഗംഗാധരൻ എന്നിവർ സംസാരിച്ചു.