ജില്ലാ കേര കർഷക സംഗമം സമാപിച്ചു

പേരാവൂർ: കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന കേര കർഷക സംഗമത്തിന്റെ സമാപന സമ്മേളനം നിടുംപുറംചാലിൽ നടന്നു. കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ എം.എൽയുമായ തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു.കേര കർഷകർ അവഗണനയിലും ദുരിതത്തിലുമാണെന്നും കേര കർഷകരുടെ നിലനില്പിന് കേന്ദ്ര, കേരള സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ടോമി അമ്പലത്തിങ്കൽ അധ്യക്ഷത വഹിച്ചു.
അഡ്വ.കെ.എ.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.അഡ്വ.റോജസ് സെബാസ്റ്റ്യൻ, വർഗീസ് വീട്ടിയങ്കൽ,പി.വി.ജോസ്,പി.എസ്.മാത്യു, ജോൺ മഞ്ഞപ്പള്ളി, അപ്പച്ചൻ നെടുമാട്ടുങ്കര, ഇ.സുരേന്ദ്രൻ, ജോസ് കണിയാംപറമ്പിൽ, ടോമി സെബാസ്റ്റ്യൻ, സിബി കണ്ണീറ്റുകണ്ടം , കുട്ടിയച്ചൻ വെട്ടിക്കാപ്പള്ളി , രാജേഷ് ഇരുമ്പുകുഴി, ജോയി മണ്ണാറുകുളം എന്നിവർ സംസാരിച്ചു.