കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണം; സി.ഡബ്ല്യു.എസ്.എ ജില്ലാ കൺവെൻഷൻ

പേരാവൂർ: അനിയന്ത്രിത കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമാണ മേഖലയിലെ മേസ്ത്രിമാർക്ക് അംഗീകാര സർട്ടിഫിക്കറ്റ് അനുവദിക്കാനും കെട്ടിട നിർമാണ പ്ലാൻ അനുവദിക്കുമ്പോൾ തന്നെ ഇൻഷുറൻസ് നടപ്പിലാക്കാനും കൺവെൻഷൻ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദാമു വെള്ളാവ് അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി കെ.പി. ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി. രാജീവൻ, എ. പ്രേമൻ, ടി. പ്രവീൺ കുമാർ, എം.വി. ഗംഗാധരൻ, പി. ചന്ദ്രൻ, ഇ. ചന്ദ്രൻ, പി.വി. ശിവദാസൻ, സി. വിനോദ്, പി. ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദാമു വെള്ളാവ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കണ്ടമ്പേത്ത്, എ. വേണുഗോപാലൻ, പഞ്ചായത്തംഗം എം. ശൈലജ, ജൂബിലി ചാക്കോ, കെ.എ. രജീഷ്, ബേബി സോജ, ടി. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.